പ്രധാന നഴ്സിങ് കോഴ്സുകള്‍
■ ബി.എസ്സി. നഴ്സിങ്
■ ജനറല്‍ നഴ്സിങ് ആൻഡ് മിഡ്വൈഫറി
■ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്
■ ഓക്സിലിയറി നഴ്സിങ്
■ എം.എസ്സി. നഴ്സിങ്
ഏത് നഴ്സിങ് കോഴ്സുകള്‍ പഠിക്കുമ്ബോഴും അവയ്ക്ക് ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. സംസ്ഥാന നഴ്സിങ് കൗണ്‍സിലുകളുടെയോ കേന്ദ്ര കൗണ്‍സിലിന്റെയോ അംഗീകാരമില്ലാത്ത കോഴ്സുകള്‍ പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കോളേജുകളുടെ അംഗീകാരം സംബന്ധിച്ച വിവരങ്ങള്‍ അതത് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭിക്കും. വിദേശത്തേക്ക് ജോലിക്ക് പോകാൻ സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അറ്റസ്റ്റ് ചെയ്യണം. അംഗീകാരമുള്ള കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുമാത്രമേ, അവര്‍ അംഗീകരിക്കൂ.
ബി.എസ്സി. നഴ്സിങ്
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ആകെ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം വിജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളോരോന്നും പ്രത്യേകം വിജയിച്ചിരിക്കണം.
പ്രായം: 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്.
പ്രവേശനം: കേരളത്തില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. ഈ വര്‍ഷംമുതല്‍ പ്രത്യേക പ്രവേശനപരീക്ഷ വഴിയാണ് ബി.എസ്സി. നഴ്സിങ് പ്രവേശനം നടത്തേണ്ടതെന്ന് അഖിലേന്ത്യാ നഴ്സിങ് കൗണ്‍സിലിന്റെ നിര്‍ദേശമുണ്ടെങ്കിലും കേരളം നടപ്പിലാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ദേശം നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വാശ്രയ കോളേജുകളില്‍ ഈ കോഴ്സുണ്ട്.
സര്‍ക്കാര്‍ കോളേജുകള്‍
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, ആലപ്പുഴ
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കണ്ണൂര്‍
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കോഴിക്കോട്
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കോട്ടയം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, തൃശ്ശൂര്‍
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, എറണാകുളം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കൊല്ലം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, മഞ്ചേരി
ജനറല്‍ നഴ്സിങ് ആൻഡ് മിഡ് വൈഫറി
മൂന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമയാണ് ജനറല്‍ നഴ്സിങ് ആൻഡ് മിഡ് വൈഫറി. ഇന്ത്യൻ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോഴ്സാണിത്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാന വിഷയങ്ങളായി 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ തത്തുല്യം. എസ്.സി-എസ്.ടി. വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.
പ്രായം: 17 വയസ്സില്‍ കുറയാൻ പാടില്ല. പരമാവധി പ്രായം 27 വയസ്സ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും എസ്.സി-എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടാകും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
■ ഗവ.നഴ്സിങ് സ്കൂള്‍ തിരുവനന്തപുരം
■ ഗവ.നഴ്സിങ് സ്കൂള്‍ കൊല്ലം
■ ഗവ.നഴ്സിങ് സ്കൂള്‍ ഫോര്‍ എസ്.സി-എസ്.ടി. ആശ്രാമം, കൊല്ലം
■ ഗവ.നഴ്സിങ് സ്കൂള്‍ ഇലന്തൂര്‍, പത്തനംതിട്ട
■ ഗവ.നഴ്സിങ് സ്കൂള്‍ മുട്ടം, ഇടുക്കി
■ ഗവ.നഴ്സിങ് സ്കൂള്‍ ആലപ്പുഴ
■ ഗവ.നഴ്സിങ് സ്കൂള്‍ കോട്ടയം
■ ഗവ.നഴ്സിങ് സ്കൂള്‍ എറണാകുളം
■ ഗവ.നഴ്സിങ് സ്കൂള്‍ തൃശ്ശൂര്‍
■ ഗവ.നഴ്സിങ് സ്കൂള്‍ പാലക്കാട്
■ ഗവ.നഴ്സിങ് സ്കൂള്‍ മഞ്ചേരി, മലപ്പുറം
■ ഗവ.നഴ്സിങ് സ്കൂള്‍ പനമരം, വയനാട്
■ ഗവ.നഴ്സിങ് സ്കൂള്‍ കോഴിക്കോട്
■ ഗവ.നഴ്സിങ് സ്കൂള്‍ കണ്ണൂര്‍
■ ഗവ.നഴ്സിങ് സ്കൂള്‍ കാഞ്ഞങ്ങാട്, കാസര്‍കോട്
പ്രവേശനം: അതത് ജില്ലയിലുള്ള നഴ്സിങ് സ്കൂളുകളിലാണ് അപേക്ഷാ ഫീസ് സഹിതം അപേക്ഷ നല്‍കേണ്ടത്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിനനുസരിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പ്ലസ്ടു പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി മാര്‍ക്കാണ് കണക്കിലെടുക്കുക.
ഓക്സിലറി നഴ്സ് & മിഡ് വൈഫറി
പത്താംക്ലാസ് വിജയിച്ചവര്‍ക്ക് ചേരാൻ കഴിയുന്ന നഴ്സിങ് കോഴ്സാണ് ഓക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫറി. ആശുപത്രികളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ആകാനുള്ള യോഗ്യതയാണ് എ.എൻ.എം. നല്‍കുന്നത്. ഒന്നര വര്‍ഷമാണ് കോഴ്സ് കാലാവധി. പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പ്രായം: 18-30. ആരോഗ്യവകുപ്പിന് കീഴില്‍ തൈക്കാട് (തിരുവനന്തപുരം), തലയോലപ്പറമ്ബ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിങ് സ്കൂളുകളില്‍ (ജെ.പി.എച്ച്.എൻ. ട്രെയ്നിങ് സെന്ററുകള്‍) എന്നിവിടങ്ങളിലാണ് കോഴ്സുള്ളത്.
എം.എസ്സി. നഴ്സിങ്
നഴ്സിങ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യലൈസേഷനുകളില്‍ എം.എസ്സി. നഴ്സിങ്ങിന് ചേരാം. മെഡിക്കല്‍-സര്‍ജിക്കല്‍, സൈക്യാട്രി, പീഡിയാട്രിക്സ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്സിങ് തുടങ്ങിയവയാണ് സ്പെഷ്യലൈസേഷനുകള്‍. രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി. യോഗ്യത: 55 ശതമാനം മാര്‍ക്കോടെയുള്ള അംഗീകൃത ബി.എസ്സി. നഴ്സിങ്ങും കൗണ്‍സില്‍ രജിസ്ട്രേഷനും നേടിയശേഷം ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉയര്‍ന്ന പ്രായപരിധി: 46 വയസ്സ്. പൊതുപ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നഴ്സിങ് കോളേജുകളിലും സ്കൂളുകളിലും അധ്യാപകരാകാൻ എം.എസ്സി. നഴ്സിങ് ആവശ്യമാണ്.
സര്‍ക്കാര്‍ കോളേജുകള്‍
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, തിരുവനന്തപുരം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, ആലപ്പുഴ
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കോട്ടയം
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, തൃശ്ശൂര്‍
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കോഴിക്കോട്
■ ഗവ. കോളേജ് ഓഫ് നഴ്സിങ്, കണ്ണൂര്‍
പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്
മൂന്നരവര്‍ഷത്തെ ജനറല്‍ നഴ്സിങ് ആൻഡ് മിഡ്വൈഫറി ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നഴ്സിങ് ബിരുദം കരസ്ഥമാക്കാൻ അവസരമൊരുക്കുന്ന കോഴ്സാണ് ബി.എസ്സി. നഴ്സിങ് പോസ്റ്റ് ബേസിക്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്രധാനവിഷയങ്ങളായി പഠിച്ച പ്ലസ്ടു വിജയിച്ചിരിക്കണം. 50 ശതമാനം മാര്‍ക്കോടെ ഇന്ത്യൻ നഴ്സിങ് കൗണ്‍സിലും സ്റ്റേറ്റ് കൗണ്‍സിലും അംഗീകരിച്ച ജി.എൻ.എം. കോഴ്സുംം വിജയിച്ചിരിക്കണം.
എല്‍.ബി.എസ്. സെന്റര്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍നിന്ന് കേന്ദ്രീകൃത അലോട്ട്മെന്റ് വഴിയാണ് പ്രവേശനം. ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്.
സൈനിക മെഡിക്കല്‍ കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നാലുവര്‍ഷത്തെ ബി.എസ്സി. നഴ്സിങ് പഠിക്കാം. കോഴ്സ് പൂര്‍ത്തിയാക്കിയാല്‍, സൈന്യത്തിലെ മിലിറ്ററി നഴ്സിങ് സര്‍വീസ് വിഭാഗത്തില്‍ കമ്മിഷൻഡ് ഓഫീസറായി സ്ഥിരനിയമനം ലഭിക്കും. സൗജന്യ താമസസൗകര്യം, ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമേ, സ്റ്റൈപ്പൻഡും ലഭിക്കും.നഴ്സിങ് സ്കൂളുകളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യത്തെ 60 ശതമാനം പേരെ പ്രൊബേഷണര്‍മാരായി സ്ഥിരം കമ്മിഷനിലും ബാക്കിയുള്ളവരെ താത്കാലിക കമ്മിഷനിലും നിയമിക്കും. കമ്മിഷൻഡ് ഓഫീസര്‍മാര്‍ക്ക് ആകര്‍ഷകമായ ശമ്ബളനിരക്കാണ് സൈന്യത്തിലുള്
നിരവധി ആനുകൂല്യങ്ങള്‍ വേറെയുമുണ്ട്. 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന കമ്മിഷൻഡ് ഓഫീസര്‍മാര്‍ക്ക് പെൻഷൻ ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാൻ കഴിയുക. വിവാഹമോചനം നേടിയവരും വിധവകളും അപേക്ഷിക്കാൻ യോഗ്യരാണ്. ആര്‍മി നിഷ്കര്‍ഷിക്കുന്ന ശാരീരികക്ഷമതയുണ്ടായിരിക്കണം. നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് യു.ജി. വഴിയാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്ക്: www.joinindianarmy.nic.in.