KeralaNEWS

ജില്ലാ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് എലി കടിച്ചു നശിപ്പിച്ചു; പാലക്കാട്ടെ ഡയഗ്നോസ്റ്റിക് സെന്ററുകൾക്ക് ചാകര, ഡോക്ടർമാരും ഹാപ്പി

പാലക്കാട്: ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെ എക്സ് റേ എടുക്കാൻ പറഞ്ഞുവിടുന്നത് സമീപത്തെ മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററുകളിലേക്ക്.എക്സ്റേ യൂണിറ്റ് എലി കടിച്ചു നശിപ്പിച്ചതാണ് കാരണം.
2021 മാര്‍ച്ച്‌ 3 നാണ് സംസങ് കമ്ബനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്.അതേവര്‍ഷം ഒക്‌ടോബര്‍ 21 ന് തന്നെ എലികടിച്ച്‌ യൂണിറ്റ് കേടായി.രണ്ടു വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ കഴിയാതെ വന്നതോടെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ചാകരയാണ്.കൃത്യം 30-ാം തീയതി തന്നെ കമ്മീഷൻ കൈകളിലെത്തും.
സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപയുടെ യൂണിറ്റ് ഇനി ശരിയാക്കണമെങ്കിൽ 30 ലക്ഷം രൂപ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

Back to top button
error: