നെഹ്റുവിന് വള്ളംകളി അറിയാവുന്നത് കൊണ്ടാണോ നെഹ്റു ട്രോഫി ആ പേര് വന്നത് എന്ന കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദ്യത്തോട് മറുചോദ്യവും ആയി എഴുത്തുകാരൻ എൻ എസ് മാധവൻ. “നെഹ്റുവിന് വള്ളംകളി അറിയാമോ എന്ന് ചോദിച്ചാൽ വാജ്പേയിക്ക് തുരങ്കം പണി അറിയാമോ എന്ന് തിരിച്ചു ചോദിക്കേണ്ടി വരും “-എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.
അടുത്തിടെ ഉദ്ഘാടനം ചെയ്ത 9.02 കിലോമീറ്റർ നീളമുള്ള ടണലിന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേര് നൽകിയിരുന്നു.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് എം എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ന്യായീകരിക്കവെയാണ് നെഹ്റുവിനെക്കുറിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ പരാമർശിച്ചത്.