IndiaNEWS

മന്ത്രവാദത്തിന്റെ മറവിൽ പീഡനം; സ്ത്രീ ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

ഗുണ്ടൂര്‍: യുവതികളെ ഉപയോഗിച്ച്‌ മന്ത്രവാദം നടത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍.ആന്ധ്രാപ്രദേശ് ഗുണ്ടൂരിലാണ് സംഭവം.
മന്ത്രവാദി നാഗേശ്വര റാവു, പൊന്നേക്കല്ലു സ്വദേശി നാഗേന്ദ്ര ബാബു, ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദ രാധ, ഗുണ്ടൂര്‍ സ്വദേശി സുരേഷ്, നന്ദ്യാല ജില്ലയില്‍ നിന്നുള്ള സുബ്ബുലു, പവന്‍, സുനില്‍, ശിവ, സാഗര്‍, പെഡ്ഡി റെഡ്ഡി, ഭാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്.
മന്ത്രവാദത്തിനായി എത്തിയ രണ്ടു യുവതികളെ നഗ്നരായി ഇരുത്തുകയും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു.അരവിന്ദരാധയാണ് യുവതികളെ കൂട്ടിക്കൊണ്ടു വന്നത്.ഒരു യുവതിക്ക് ഒരു ലക്ഷം രൂപ വീതമായിരുന്നു പ്രതിഫലം.
പിന്നീട് യുവതികളെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി ഗുണ്ടൂരിലെ. ഗൊരാന്ത്‌ലയ്‌ക്ക് സമീപം ഇറക്കി വിടുകയായിരുന്നു.രക്ഷപ്പെട്ട യുവതികള്‍ ദിശ ആപ്പ് വഴി പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ബ്ലൂഫിലിം നിർമ്മാണത്തിനായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: