NEWS

ക്ലാസ് മുറിയിൽ വിവാഹം കഴിച്ച പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിൽ കയറ്റാതെ വീട്ടുകാർ

ആന്ധ്രപ്രദേശിൽ ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയെ വിവാഹംചെയ്ത വിദ്യാർഥിനിയെ വീട്ടിൽ കയറ്റാൻ സമ്മതിക്കാതെ വീട്ടുകാർ. ഇതേ തുടർന്ന് പെൺകുട്ടിയ്ക്ക് ആന്ധ്രപ്രദേശ് മഹിളാ കമ്മീഷൻ അഭയം നൽകിയിരിക്കുകയാണ്.

ഇരുവർക്കും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹവും അസാധുവാണ്. ആന്ധ്ര രാജമുണ്ടിയിലെ ഒരു സ്കൂളിലാണ് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ മൂന്നുപേരെയും സ്കൂളിൽ നിന്ന് പുറത്താക്കുകയായിരുന്നു.

Signature-ad

പെൺകുട്ടിയുടെ വീട്ടുകാരെ കാണിക്കാനാണ് താലികെട്ട് എന്നാണ് വിവരം. ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ സുഹൃത്തിന്റെ സാന്നിധ്യത്തിലായിരുന്നു താലികെട്ട്. ആരെങ്കിലും വരുന്നതിനുമുമ്പ് വേഗം താലികെട്ട് സുഹൃത്ത് നിർദ്ദേശം നൽകുന്നുണ്ടായിരുന്നു. നെറ്റിയിൽ സിന്ദൂരം അണിയിക്കാൻ പെൺകുട്ടിയും പറയുന്നുണ്ടായിരുന്നു.

Back to top button
error: