KeralaNEWS

ആശുപത്രി സംരക്ഷണ നിയമം;  ശിക്ഷകൾ ഇങ്ങനെ

ശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.ഈ നിയമം അനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത്  ജാമ്യമില്ലാ കുറ്റമാണ്.ഗുരുതരമായി പരിക്കേല്‍പ്പിക്കുന്ന പക്ഷം അക്രമിക്ക് ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കും.കൂടാതെ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.അതേപോലെ ഇത്തരം കേസുകളിൽ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം എന്നാണ് ചട്ടം.
ആശുപത്രികൾക്കും ആരോ​ഗ്യപ്രവ‍ർത്തക‍ർക്കും എതിരായ ആക്രമണങ്ങളിലെ ശിക്ഷകൾ ഇങ്ങനെയാണ്
 

ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെടുത്തിയാൽ ഐപിസി 353 പ്രകാരം 2 വർഷം തടവ്

ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറിയാലോ,സംസാരിച്ചാലോ ഐപിസി 504 പ്രകാരം രണ്ട് വർഷം തടവ്
ഡ്യൂട്ടിയിലുളള ആരോഗ്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയാൽ ഐപിസി 506 പ്രകാരം മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം
ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്താൽ  ഐപിസി 332,333 അനുസരിച്ച് മൂന്ന് മുതൽ 7വർഷം വരെ തടവ് ലഭിക്കാം
ആശുപത്രി വസ്തുവകകൾ നശിപ്പിച്ചാൽ ഐപിസി 427 അനുസരിച്ച് 2 വർഷം തടവ്
ആശുപത്രിക്കുള്ളിൽ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച് കയറുകയോ ചെയ്താൽ ഐപിസി 141,143 പ്രകാരം 6 മാസം തടവ്
ഇതിൽ ആശുപത്രിക്കുള്ളിൽ അനാവശ്യമായി കൂട്ടംകൂടുകയോ അതിക്രമിച്ച് കയറുകയോ ചെയ്യുന്ന കുറ്റം ഒഴിച്ചാൽ ബാക്കി എല്ലാം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റങ്ങളാണ്

Back to top button
error: