ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത് ? നമ്മുടെ കേട്ടറിവുകൾ പ്രകാരം അത് കേരളമാണ്.എന്നാൽ തെറ്റാണ്.മദ്യോപയോഗത്തിൽ മുന്‍പന്തിയില്‍ കേന്ദ്രഭരണ പ്രദേശങ്ങള്‍ ആയ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും അരുണാചല്‍ പ്രദേശുമാണ്. വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, തെലങ്കാന, ആസ്സാം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ മുന്നിലാണ്. കേരളത്തിന്റെ സ്ഥാനം അയല്‍സംസ്ഥാനമായ കര്‍ണാടകയ്ക്ക് ഒപ്പം ഏഴാമതാണ്.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്ഗനൈസേഷന് (NSSO) എന്ന സ്ഥാപനമാണ് ഈ പഠനറിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
ഉത്തര്‍പ്രദേശില്‍ പ്രതിദിനം വിറ്റഴിക്കുന്നത് 115 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ പറയുന്നു. 85 കോടിയായിരുന്നു മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത്.വിവിധ ജില്ലകളില്‍ പ്രതിദിനം 12 മുതല്‍ 15 കോടി രൂപയുടെ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.നോയിഡ, ഗാസിയാബാദ്,ആഗ്ര,മീററ്റ് എന്നിവിടങ്ങളാണ് മുന്‍പന്തിയില്‍.
അയല്‍സംസ്ഥാനമായ തമിഴ്നാട്ടിൽ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 24,786 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തിൽ ഇത് പതിനൊന്നു കോടിക്ക് അടുത്തു മാത്രമാണ്.