വന്‍ പരാജയം മുന്നില്‍ കണ്ട് സി പിഎം മുന്‍കൂര്‍ ജാമ്യമെടുക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സി പി എം നേതാക്കളുടെ യു ഡി എഫ്- ബി ജെ പി ബാന്ധവെന്ന ആരോപണത്തിന് പിന്നിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസന്നമായ പരാജയത്തില്‍ വിറളിപൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവനും കടകംപിള്ളി സുരേന്ദ്രനുമെല്ലാം യു ഡി എഫ് ബി ജെ പി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.
സ്വന്തം മുഖ്യമന്ത്രിയേ പോലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്ത ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ വിജയം നേടുമെന്ന് കണ്ടപ്പോള്‍ കള്ളപ്രചരണങ്ങളും വര്‍ഗീയകാര്‍ഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളം മുഴുവും ബി ജെ പിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണ്. പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്ന ലേബലില്‍ രംഗത്തിറക്കിയിരിക്കുന്നവര്‍ ബി ജെ പിയുടെ വോട്ട് നേടാനുളള പാലമായാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ സി പിഎം ഭയക്കുകയാണ്. ബി ജെ പിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതുവരെ നരേന്ദ്രമോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തെയ്യാറായിട്ടില്ലന്നോര്ക്കണം. ലാവ്ലിന് കേസില്‍ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്രമോദിക്കും അമിത്ഷാക്കുമെതിരെ പിണറായി വിജയന് വാ തുറക്കാത്തത്. യഥാര്‍ത്ഥത്തില്‍ സി പി എമ്മും ബി ജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളത്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിക്കാന്‍ പോകുന്ന വന്‍ വിജയത്തില്‍ സി പി എമ്മും ബി ജെപിയും ഒരു പോലെ ആശങ്കപൂണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും യു ഡി എഫ് നേടാന്‍ പോകുന്ന വിജയത്തേയും ജനപിന്തുണയെയും അട്ടിമറിക്കാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.