FeatureNEWS

എഴുതാൻ അറിയാത്തവരെയും എഴുതിക്കാൻ ജി-മെയിൽ

നി മുതല്‍ ജി-മെയില്‍ യൂസര്‍മാര്‍ക്ക് ഇ-മെയില്‍ ചെയ്യാൻ വളരെ എളുപ്പം. ഇ-മെയിലുകള്‍ക്കുള്ള മറുപടി നിമിഷങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ജി-മെയിൽ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

‘ ഹെല്‍പ്പ് മീ റൈറ്റ് ‘ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജി-മെയിലിന്റെ പുതിയ ഫീച്ചർ യൂസര്‍മാര്‍ക്കായി ഇ-മെയില്‍  എഴുതിനൽകും.

പ്രഫഷണലായ കത്ത് മുതല്‍ ആകര്‍ഷകവും വൈവിധ്യമാര്‍ന്ന ശൈലിയിലുള്ള ബയോഡാറ്റ വരെ തയാറാക്കാന്‍ ഈ ഫീച്ചര്‍ യൂസറെ സഹായിക്കും.യൂസര്‍ നല്‍കുന്ന ഇന്‍പുട്ടിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ ഡ്രാഫ്റ്റ് രൂപപ്പെടുത്തുകയാണ് ‘ ഹെല്‍പ്പ് മീ റൈറ്റ് ‘എന്ന ഫീച്ചര്‍ ചെയ്യുന്നത്. അങ്ങനെ രൂപപ്പെടുന്ന ഡ്രാഫ്റ്റ് ഇമെയിലില്‍ യൂസര്‍ക്ക് ഇഷ്ടാനുസരണം എഡിറ്റ് ചെയ്യാം. എഡിറ്റിംഗ് കഴിയുന്നതോടെ ഇ-മെയില്‍ അന്തിമരൂപമാകുകയും ചെയ്യും.

Signature-ad

 

ഫോളോ അപ്പ് ഇമെയില്‍, നന്ദി സന്ദേശമടങ്ങിയ ഇ-മെയില്‍, ജോലിക്കു വേണ്ടിയുള്ള ആപ്ലിക്കേഷൻ തുടങ്ങിയവ തയാറാക്കാന്‍ ഈ ഫീച്ചറിലൂടെ പെട്ടെന്ന് സാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.യൂസര്‍ക്ക് സമയം ലാഭിക്കാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അതോടൊപ്പം പ്രഫഷണലിസം തോന്നിപ്പിക്കുന്ന തരത്തിലുള്ള ഇ-മെയില്‍ തയാറാക്കാനും സാധിക്കും.

Back to top button
error: