കുവൈത്ത് സിറ്റി:ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തി കുവൈത്തി ദിനാര്‍. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാര്‍ ഒന്നാമതെത്തിയത്.
യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറന്‍സിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഒരു യുഎസ് ഡോളര്‍ 0.31 കുവൈത്ത് ദിനാറിന് തുല്യമാണ്.അടുത്ത കാലത്ത് ഡോളര്‍ ശക്തിയാര്‍ജിച്ച് ലോകത്തിലെ മിക്ക കറന്‍സികളുടെയും വിലയിടിഞ്ഞപ്പോഴും കുലുങ്ങാതെ പിടിച്ചുനിന്നതും കുവൈത്ത് ദിനാറാണ്.