കൊച്ചി: ഡിവൈഎഫ്ഐയുടെ മുഖമാസിക ‘യുവധാര’ യുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കെ. മുരളീധരന് എംപിയും പി.കെ.കുഞ്ഞാലിക്കുട്ടിയും.
മെയ്12 മുതല്‍ 14 വരെ ഫോര്‍ട്ട് കൊച്ചിയില്‍ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇരുവരും ഡിവൈഎഫ്ഐ വേദിയിലെത്തുക.
‘ഇന്ത്യന്‍ ജനാധിപത്യം പ്രതീക്ഷകള്‍, ആശങ്കകള്‍’ എന്ന വിഷയത്തില്‍ 14ന് സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ മുരളീധരനും കുഞ്ഞാലിക്കുട്ടിയും പ്രസംഗിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിക്കും.