വയനാട്:ബി ജെ പി യെ പ്രധാന ശത്രുവായി പരിഗണിച്ച് പാര്‍ട്ടി പരിപാടികള്‍ കാണണമെന്ന് കോണ്‍ഗ്രസ് നയരേഖ.വയനാട്ടില്‍ വച്ച് നടക്കുന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി പുനഃസംഘടന വേഗത്തിലാക്കാനും നേതൃയോഗത്തില്‍ ധാരണയായി.മണ്ഡലം, ബൂത്ത് തലം മുതലുള്ള പുനഃസംഘടന വേഗത്തിലാക്കും.വിവിധ വിഭാഗങ്ങളെ പാര്‍ട്ടിയോട് ചേര്‍ത്തു നിര്‍ത്തുന്ന രീതിയില്‍ സോഷ്യല്‍ എഞ്ചിനീയറിങ് നടത്താനും യോഗത്തില്‍ തീരുമാനമായി.