LIFETRENDING

ഇന്നും നാളെയും സൗജന്യ സേവനവുമായി നെറ്റ്ഫ്‌ളിക്‌സ്‌

രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തീയേറ്ററുകളും സിനിമയുമെല്ലാം ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങി . നീണ്ട അഞ്ച് മാസക്കാലത്തോളമായി തീയേറ്ററുകള്‍ പൂട്ടിക്കിടക്കുന്നത് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒന്നടങ്കം വലിയ തിരിച്ചടിയായി മാറിയിരുന്നു. ലോക്ക് ഡൗണ്‍ മൂലം മലയാള സിനിമ നേരിട്ട നഷ്ടം നികത്താന്‍ ഉടനെങ്ങും സാധിക്കില്ലെന്ന് വ്യക്തമാക്കി സിനിമാരംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ സിനിമകള്‍ പെട്ടിയിലാകുമ്പോള്‍ വരുന്ന ഭീമമായ നഷ്ടം നികത്താനുള്ള മറ്റു പോം വഴികളെ കുറിച്ച് നിര്‍മ്മാതാക്കള്‍ ചിന്തിച്ച് തുടങ്ങിയതോടെയൊണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള സിനിമാ റിലീസുകള്‍ക്ക് സാധ്യതയേറിയത്.

Signature-ad

വിരല്‍ത്തുമ്പില്‍ ലോകം ലഭ്യമാകുന്ന കാലഘട്ടത്തില്‍ സിനിമകള്‍ പോലും മൊബൈലിലും സ്മാര്‍ട്ട് ഗാഡ്ജെറ്റുകളിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ടെക്‌നിക്കല്‍ സാധ്യത അതാണ് ഒടിടി . ഓവര്‍-ദ-ടോപ് അല്ലെങ്കില്‍ ഒടിടി എന്നു വിളിക്കുന്നത് ഇന്റര്‍നെറ്റിലൂടെ എത്തുന്ന നെറ്റ്ഫ്‌ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളാണ് പ്രധാന ഉദാഹരണം. ഈ ലോക്ക്ഡൗണ്‍ കാലത്താണ് ഇവയെക്കുറിച്ച് കൂടുതല്‍ കേട്ടുതുടങ്ങിയത്.

നിശ്ചിത തുക പണമടച്ചാല്‍ വരിക്കാരായി നെറ്റ്ഫ്‌ളിക്‌സിലെ ഉളളടക്കങ്ങള്‍ ആസ്വദിക്കാനാകും. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി ഇന്നും നാളെയും സൗജന്യ സേവനമൊരുക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.വരിക്കാര്‍ അല്ലാത്തവര്‍ക്ക് ഈ രണ്ട് ദിവസം നെറ്റ്ഫ്‌ളിക്‌സ് ആസ്വദിക്കാം.

സ്ട്രീം ഫെസ്റ്റ് എന്ന പേരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റ്ഫ്‌ളിക്‌സ് മുന്നോട്ട് വെയ്ക്കുന്ന ഓഫറാണിത്. വിജയകരമായാല്‍ മറ്റ് രാജ്യങ്ങളിലും ഇത് നടപ്പാക്കും.നെറ്റ്ഫ്‌ളിക്‌സ് വരിക്കാര്‍ അല്ലാത്താവര്‍ക്കാണ് ഈ സേവനം ലഭ്യമാക്കുക. അതിനായി ചെയ്യേണ്ടത്, നെറ്റ്ഫ്‌ളിക്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ Netflix.com/tSreamFest എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പേരും ഫോണ്‍നമ്പറും ഇമെയില്‍ ഐഡിയും പാസ് വേര്‍ഡും നല്‍കി നെറ്റ്ഫ്‌ളിക്‌സില്‍ അക്കൗണ്ട് തുറക്കുക.അക്കൗണ്ട് തുറന്നാല്‍ ഡിസംബര്‍ 5,6 തിയതികളില്‍ നെറ്റ്ഫ്‌ളിക്‌സിലെ എല്ലാ പരിപാടികളും കാണാനാകും.

അതേസമയം, ഇവയെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനില്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കൂ.എച്ച്ഡി വീഡിയോകള്‍ കാണാന്‍ വരിക്കാര്‍ ആവണം. ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനും നെറ്റ്ഫ്‌ളികിസിലെ സേവനങ്ങളും ഉളളടക്കങ്ങളും ഉപയോക്താക്കളെ പരിചയപ്പെടുത്തുന്നിനും വേണ്ടിയാണ് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ഫെസ്റ്റ് ഇപ്പോള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യക്കാര്‍ക്കായി 199രുപയുടെ പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സില്‍ എങ്ങനെ വരിക്കാരാകാം

Back to top button
error: