KeralaNEWS

ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

തിരുവനന്തപുരം: നായ കടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഇന്‍ജക്ഷന്‍ എടുത്ത് മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.പൂവത്തൂര്‍ കമല ഭവന്‍ പണയില്‍ വീട്ടില്‍ മധുസൂദനന്‍ നായര്‍, മിനി ദമ്ബതികളുടെ മൂത്ത മകന്‍ മിഥുന്‍ (28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് മിഥുനെ നായ കടിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്‍ജക്ഷന്‍ എടുക്കാന്‍ ജില്ല ആശുപത്രിയില്‍ എത്തിയതായിരുന്നു.ഇന്‍ജക്ഷന്‍ എടുത്ത ശേഷം തിരികെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവേ മാര്‍ക്കറ്റ് ജങ്ഷനില്‍നിന്നും വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം. അവിവാഹിതനാണ് മിഥുന്‍. ഏക സഹോദരന്‍ ദീക്ഷിത്ത്.

Back to top button
error: