
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂള്‍ ബസ് ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള ഗുരു രവിദാസ് മാര്‍ഗിലെ മച്ചി മാര്‍ക്കറ്റിലാണ് സംഭവം.
സ്വകാര്യ സ്കൂൾ ബസ് ഡ്രൈവറായ വിരേന്ദര്‍ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നവജീവന്‍ ക്യാമ്ബിലെ താമസക്കാരനായ അനില്‍ (33) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനിലിന്റെ ഭാര്യയും വിരേന്ദറും ഒരേ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.






