ന്യൂഡൽഹി: ഒറ്റദിവസം 200 കോടിക്കടുത്ത് ടോൾ പിരിച്ച് ദേശീയപാത അതോറിറ്റി.ഇക്കഴിഞ്ഞ ഏപ്രിൽ 29-ന് 193.15 കോടി രൂപയായിരുന്നു ടോൾപിരിവിലൂടെ ദേശീയപാത അതോറിറ്റി നേടിയത്.
2021 ഫെബ്രുവരി മുതല്‍ എല്ലാ ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് നടപ്പിലാക്കിയതിന് ശേഷമുള്ള എക്കാലത്തെയും ഉയര്‍ന്ന ടോള്‍ പിരിവാണ് കഴിഞ്ഞ മാസം ഒറ്റ ദിവസം കൊണ്ട് ലഭിച്ചതെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
ഫാസ്ടാഗിലെ പ്രതിദിന ഇടപാടുകളും ഒരു കോടിയിലധികം പേയ്മെന്റുകള്‍ രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെയാണ് ടോള്‍പിരിവിലെ റെക്കോര്‍ഡ് ഉയര്‍ന്നതും. 2023 ഏപ്രില്‍ 29-നായിരുന്നു ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോള്‍ പിരിവ് ചരിത്രപരമായ ഒരു നാഴികക്കല്ല് കൈവരിച്ചത്.ഏപ്രില്‍ 29 ന് ടോള്‍ ഫീസായി 193.15 കോടി രൂപ പിരിച്ചതായി എന്‍എച്ച്എഐ തന്നെയാണ് പ്രസ്താവനയില്‍ അറിയിച്ചത്.