ന്യൂഡൽഹി:പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി മെയ് നാല് വരെ നീട്ടി.
തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നതിനെ തുടര്‍ന്ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോഴാണ് ഇയാളുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടിയത്.അഅതേസമയം അനുബ്രതാമൊണ്ഡലിനെ ഡല്‍ഹിയില്‍ നിന്ന് പശ്ചിമ ബംഗാളിലേയ്ക്ക് മാറ്റുന്നതിനുള്ള വാദം കോടതിയില്‍ തുടരുകയാണ്.
.
ഡല്‍ഹി കോടതി മൂന്ന് ദിവസത്തേക്ക് മൊണ്ഡലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ അനുവദിച്ചിട്ടുണ്ട്.പശുക്കടത്ത് അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് അനുബ്രത മൊണ്ഡലിന്റെ മകൾ സുകന്യ മൊണ്ഡലിനെ ഏപ്രിൽ 26 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.
അതിർത്തി കടന്നുള്ള പശുക്കടത്ത് അഴിമതി കേസിൽ 2022 ഓഗസ്റ്റ് 11-നാണ് അനുബ്രത അറസ്റ്റിലാകുന്നത്.