CrimeNEWS

ഭാര്യയെ ഒഴിവാക്കാന്‍ മന്ത്രവാദം; ഡൽഹി പോലീസുദ്യോഗസ്ഥനെ കൊന്ന ദുര്‍മന്ത്രവാദി അറസ്റ്റിൽ

ഡല്‍ഹി: ഭാര്യയെ ഒഴിവാക്കാന്‍ മന്ത്രവാദം നടത്താനെത്തിയ പോലീസുകാരനെ കൊന്ന ദുര്‍മന്ത്രവാദി അറസ്റ്റിൽ.ദില്ലി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഗോപിചന്ദ് കൊല്ലപ്പെട്ട കേസിലാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി  ഗണേശാനന്ദ എന്ന മന്ത്രവാദി അറസ്റ്റിലായത്.

മാര്‍ച്ച്‌ 26 മുതല്‍ പൊലീസുകാരനെ കാണാനില്ലായിരുന്നു.ഭാര്യയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. ഗോപിചന്ദിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് സുര്‍ജേപൂര്‍ ഗ്രാമത്തിലുള്ള ഗണേശാനന്ദയുമായാണ് അവസാനം കോളുകള്‍ ചെയ്തതെന്ന് മനസ്സിലാകുന്നത്.ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.

 

Signature-ad

ഭാര്യയുമായി അത്ര അടുപ്പത്തിലായിരുന്നില്ല ഗോപിചന്ദ്.ദുര്‍മന്ത്രവാദം നടത്തി ഭാര്യയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ മന്ത്രവാദിയെ തേടിയെത്തിയത്.ഒന്നര ലക്ഷം രൂപയും കൈവശമുണ്ടായിരുന്നു.ഇത് തട്ടിയെടുക്കാന്‍ താന്‍ ഗോപിചന്ദിനെ കൊല്ലുകയായിരുന്നുവെന്നാണ് ഗണേശാനന്ദ പോലീസിന് മൊഴി നല്‍കിയത്.

Back to top button
error: