അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്കൊപ്പം പഴയ ടിക്കറ്റ് നിരക്കുമായി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കിതച്ചോടിയിരുന്ന സ്വകാര്യ ബസ് വ്യവസായം കോവിഡിന്റെ സമ്പൂർണ അടച്ചിടലോടെ കൂടുതൽ പ്രതിസന്ധിയിലാകുകയായിരുന്നു.
സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 12,500 സ്വകാര്യ ബസുകളിൽ പകുതി മാത്രമാണ് ഇന്ന് നിരത്തിലുള്ളത്.കോവിഡ് ലോക്ഡൗണോടെ കൂടുതൽ ആളുകൾ ടൂവീലറുകളിലേക്ക് മാറിയതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി.അതിനു പുറത്തായിരുന്നു സ്വകാര്യ ബസുകൾ ഓടി ലാഭത്തിലാക്കിയ റൂട്ടുകൾ കെഎസ്ആർടിസി കയ്യേറിയെടുത്ത ടേക്ക് ഓവർ പോലെയുള്ള നടപടികൾ.
ചെറുകിടക്കാർക്ക് പിടിച്ചുനിൽക്കാനോ സർവിസ് തുടർന്നുപോകാനോ കഴിയാത്ത സ്ഥിതിയാണ് ഇന്ന് കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തിൽ ഉള്ളത്.ഈ മേഖലയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലാണ്.ബസ് തൊഴിലാളികൾക്ക് പുറമെ വർക്ക്ഷോപ്പ് ജീവനക്കാർ, സ്പെയർപാർട്സ് കച്ചവടക്കാർ, ബസ്സ്റ്റാൻഡുകളിലെ കച്ചവടക്കാർ, ടയർ റീസോളിങ് നടത്തുന്നവർ ഉൾപ്പെടെ പ്രത്യക്ഷമായും പരോക്ഷമായും മേഖലയെ ആശ്രയിക്കുന്നവർ ഒട്ടേറെയാണ്.നാല് പേരുണ്ടായിരുന്നിടത്ത് ജീവനക്കാരുടെ എണ്ണം ബസുകളിൽ രണ്ടാക്കിയിട്ടും നേട്ടമില്ല.തുടരെ ഉണ്ടാകുന്ന ഡീസൽ, സ്പെയർപാർട്സ് വിലവർധനവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.ഇതിനു പുറമെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും യാത്രാ ഇളവുകൾ നൽകുകയും വേണം
ഒരു ബസിന്റെ 6 ടയറുകൾ മാറ്റണമെങ്കിൽ ഒന്നര ലക്ഷത്തിലധികം രൂപ വേണം 2 ബാറ്ററികൾ മാറ്റണമെങ്കിൽ 35,000 രൂപയിലധികം വേണ്ടി വരും.മറ്റ് അറ്റകുറ്റപ്പണികളെല്ലാം ഇതിന് പുറമേയാണ്.ഇത്തരം ചെലവുകളെല്ലാം വഹിച്ച് ബസുകൾ പുറത്തിറക്കിയാൽ തന്നെ കൊടും നഷ്ടത്തിലാണ് ഓരോ ദിവസവും സർവീസ് പൂർത്തിയാക്കുന്നത്.ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ വേറെ 1 ലക്ഷം വേണം.
ശരാശരി 60 ലീറ്റർ ഡീസലാണ് പ്രാദേശിക സർവീസുകൾ ഉപയോഗിക്കുന്നത്.5000 രൂപ ദിവസ കലക്‌ഷൻ വരുന്ന ബസിന് തൊഴിലാളികൾക്ക് കൂലി നൽകുന്നതിനോ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ ടാക്സോ ഇൻഷുറൻസോ തിരിച്ചടവോ നൽകുന്നതിനും കഴിയില്ല. ദീർഘദൂര ബസുകൾക്ക് ഇന്ധനം ഇതിലുമധികം വേണ്ടി വരും.
ഒരുകാലത്ത് ബസ് മുതലാളി എന്നാൽ അത് പത്രാസിന്റെ ചുരുക്കപ്പേരായിരുന്നു.പതിറ്റാ