IndiaNEWS

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഇടിവ്; കുറഞ്ഞത് 216.4 കോടി ഡോളർ

ന്യൂഡൽഹി:ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 216.4 കോടി ഡോളറിന്റെ ഇടിവ്.58,424.8 കോടി ഡോളറായാണ് ശേഖരം കുറഞ്ഞതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ഏപ്രില്‍ 21ന് സമാപിച്ച വാരത്തില്‍ 216.4 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.തൊട്ടുമുമ്ബത്തെ ആഴ്ചയില്‍ ശേഖരം 165.7 കോടി ഡോളര്‍ ഉയര്‍ന്ന് 9-മാസത്തെ ഉയരമായ 58,641.2 കോടി ഡോളറില്‍ എത്തിയിരുന്നു.

2021 ഒക്ടോബറില്‍ കുറിച്ച 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ എക്കാലത്തെയും ഉയർന്ന നിരക്ക്.2023 ജനുവരി 20-ന് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ (ഫോറെക്സ്) കരുതൽ ശേഖരം ഏകദേശം 573.72 ബില്യൺ യുഎസ് ഡോളറായിരുന്നു.

Back to top button
error: