ബംഗളൂരു:ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു.കോളജ് ഫെസ്റ്റിനിടെ വിദ്യാര്‍ഥി ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി നഗരത്തിലെ രേവ കോളജിലാണ് ദാരുണമായ സംഭവമുണ്ടായത്. കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും ഗുജറാത്ത് സ്വദേശിയുമായ ഭാസ്കര്‍ ജെറ്റിയാണ് (22) കൊല്ലപ്പെട്ടത്. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല