CrimeNEWS

ഭാര്യയെ കൊലപ്പെടുത്തിയശേഷം കൈകാലുകൾ അറുത്തുമാറ്റി നാവികസേന ഉദ്യോഗസ്ഥൻ

ഗുരുഗ്രാം: അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയശേഷം കൈകാലുകൾ അറുത്തുമാറ്റി ഭർത്താവ്.നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ജിതന്ദേര്‍ ആണ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഏപ്രില്‍ 21 ന് മനേസറി ഗ്രാമത്തിലെ ഫാം ഹൗസിലെ മുറിയില്‍ ആയിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാതെ രണ്ട് കാലുകളും വെട്ടിമാറ്റി പകുതി കത്തി കരിഞ്ഞ നിലയില്‍ ആയിരുന്നു മൃതദേഹം.
മൃതദേഹം കണ്ടത്തിയ മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു പോളീത്തീന്‍ ബാഗ് പോലീസിന് ലഭിച്ചിരുന്നു.ഈ ബാഗ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ബാഗ് വിശാഖപട്ടണത്തുള്ള കമ്ബനി നിര്‍മിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം പോളീത്തീന്‍ ബാഗുകള്‍ ഇന്ത്യന്‍ നേവിക്കാണ് നല്‍കുന്നതെന്ന മറുപടിയാണ് ലഭിച്ചത്.ഇതാണ് കേസിന് വഴിതിരിവായതെന്ന് ഡിസിപി പ്രതാപ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: