സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയുമായി ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. ഇതിൽ ഷെയിനിനെതിരെ കടുത്ത ആരോപണങ്ങളുമായി നിർമ്മാതാവ് സോഫിയ പോൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ നിർമാതാവും നടിയുമായ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നതെന്നും സാന്ദ്ര ചോദിക്കുന്നു. പല ആക്ടേഴ്സിന്റെ പേരിലും പരാതികൾ ഉണ്ടെന്നും ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണമെന്നും സാന്ദ്ര പറഞ്ഞു. മൂവി വേൾഡ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാന്ദ്രയുടെ പ്രതികരണം. ന്യു ജനറേഷൻ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സാന്ദ്രയുടെ പ്രതികരണം.
സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ
ന്യു ജെൻ കുട്ടികളുമായി പ്രവർത്തിക്കുമ്പോൾ തീർച്ചയായും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാരണം അവരുടെ പ്രായത്തിൻറേതായ പ്രശ്നങ്ങൾ ഉണ്ടാകാം. ഈ പ്രായത്തിൽ പൈസയും ഫെയിമും കിട്ടന്നതിൻറേതായ പ്രശ്നങ്ങൾ കൊണ്ടാകാം. ലാലേട്ടൻറയും മമ്മൂക്കയുടെയും കൂടെ വർക്ക് ചെയ്യാൻ സുഖമാണെന്ന് പറയുന്നതിന്റെ കാര്യം അവർ ഇതെല്ലാം കണ്ട് വന്നു കഴിഞ്ഞു. അവിരിതെല്ലാം കണ്ട് ഒരു കണ്ടന്റ് സ്റ്റേജിലെത്തി. ബാക്കിയുള്ളവരെ കൈപിടിച്ച് സിനിമയിലേക്ക് കയറ്റുക എന്നത് മാത്രമാണ് ഇനി അവരുടെ ദൗത്യം. അവരത് നമ്മായിട്ട് ചെയ്യുന്നുമുണ്ട്.
പുതിയ തലമുറയിലെ അഭിനേതാക്കൾ അങ്ങനെ അല്ല. അവർക്ക് ഈ മേഖലയിൽ പരസ്പരം മത്സരിക്കേണ്ടതായിട്ടുണ്ട്. പിന്നെ നല്ല സിനിമകൾക്ക് വേണ്ടിയുള്ള അടിയും പിടിയുമുണ്ട്. കൂടാതെ വലിയ സിനിമകൾക്ക് വേണ്ടിയുള്ള മത്സരം വരെ നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ നോർമലായി ഡീൽ ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടാണ്. നാട്ടുകാരൊക്കെ സിനിമയെ കുറിച്ച് നല്ലത് പറയുമ്പോൾ ഞാനെന്തോ വലിയ സംഭവമാണെന്ന് തോന്നും. അപ്പോൾ ചുറ്റും നിൽക്കുന്നവരോടെല്ലാം പുച്ഛമായിരിക്കും. ആ സ്റ്റേജ് കഴിഞ്ഞ് കിട്ടണം. അതിന് സമയമെടുക്കും.
ഇപ്പോൾ എല്ലാവരും കൂടെ അറ്റാക്ക് ചെയ്യുന്നത് ഷെയിൻ നിഗത്തെയാണ്. ഇനി അതിൽ നിന്നാരു രക്ഷപ്പെടൽ ഷെയിനിന് ബുദ്ധിമുട്ടായിരിക്കും. ഇത്തരം പ്രശ്നങ്ങൾ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഷെയിനിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയിൻ ഒരാൾ മാത്രമല്ല ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും പെരുമാറുന്നതും.
ഞാൻ പരാതി കൊടുത്തിട്ടുണ്ടല്ലോ, വേറെ പലരും പല ആക്ടേഴ്സിൻറെ പേരിലും പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്നൊന്നും ഒരു ചർച്ചയും നടന്നിട്ടില്ലല്ലോ. അതൊന്നും ഇവിടെ ചർച്ചയാക്കപ്പെട്ടിട്ടില്ലോ. അന്നെല്ലാം അത് ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഇവിടെ അടുത്തിടെയായി നിരവധി ആക്ടേഴ്സിൻറെ പേരിൽ പരാതികൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഷെയ്നിൻറെ പേരിൽ മാത്രം പരാതി ഉയർന്ന് വരുന്നു. ഒരുപാട് പേരുടെ പേരിൽ പരാതികളില്ലേ. എല്ലാവരുടെ പേരും പറയേണ്ടേ. പറയുമ്പോൾ എല്ലാവരുടെ പേരും പറയണം. അവർ തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ, ഷെയിനിന്റെ പേര് പറയാൻ കാണിച്ച ധൈര്യം മറ്റുള്ളവരുടെ പേര് പറയാനും കാണിക്കണം.