CrimeNEWS

കുവൈത്തിൽ ചൂതാട്ടം നടത്തിയിരുന്ന അപ്പാർട്ട്മെന്റിൽ പൊലീസ് റെയ്ഡ്; പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾ ചൂതാട്ടം നടത്തിയിരുന്ന അപ്പാർട്ട്മെന്റിൽ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസം സാൽമിയയിലായിരുന്നു സംഭവം. പൊലീസ് സംഘമെത്തിയപ്പോൾ അപ്പാർട്ട്മെന്റിലുണ്ടായിരുന്ന പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അപ്പാർട്ട്മെന്റിൽ ചൂതാട്ടം നടക്കുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത് അനുസരിച്ചാണ് പൊലീസ് സംഘം റെയ്ഡിനായി എത്തിയത്. എന്നാൽ കുടുങ്ങുമെന്ന മനസിലായ പ്രവാസികൾ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്‍താവന പറയുന്നു. പരിക്കേറ്റ ഇവർക്ക് അധികൃതർ ആവശ്യായ ചികിത്സ ലഭ്യമാക്കി. ശേഷം തുടർ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

Back to top button
error: