ന്യൂഡൽഹി: ഗവൺമെന്റ് ജീവനക്കാർക്കൊരു സന്തോഷവാർത്ത.കേന്ദ്ര സര്ക്കാ ര്‍ പുതിയ അവധി നയം പ്രഖ്യാപിച്ചു.ഇതു പ്രകാരം ജീവനക്കാര്‍ക്ക് കൂടുതല്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് (Special Casual Leave) ലഭിക്കും.ഡിഎ വര്‍ദ്ധനവ് കൂടാതെയാണ് ജീവനക്കാര്‍ക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ലഭിക്കുന്നത്.
പുതിയ അവധി നയം അനുസരിച്ച് മുന്‍പ് 30 ദിവസം ലഭിച്ചിരുന്ന സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഇനി 42 ദിവസം ലഭിക്കും.ഇത് 2023 ഏപ്രില്‍ 25 മുതല്‍ പ്രാബല്യത്തില്‍ വന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.അതേസമയം ആശുപത്രീ വാസം ഉൾപ്പടെയുള്ള പ്രത്യേക സാഹചര്യത്തില്‍ നല്കുന്ന കാഷ്വല്‍ ലീവാണ് 30 ദിവസത്തില്‍ നിന്ന് 42 ദിവസമായി ഉയര്‍ത്തിയതെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു.
DoPT നല്കിയ മെമ്മോറാണ്ടത്തില്‍, CCS (Holiday) നിയമത്തിന് കീഴിലുള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ഉത്തരവ് ബാധകമല്ലെന്നും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.അതായത് റെയിൽവേ ജീവനക്കാര്‍ക്കും അഖിലേന്ത്യാ സര്‍വീസുകളിലെ ജീവനക്കാര്‍ക്കും അവധിയുമായി ബന്ധപ്പെട്ട പുതിയ നിയമം ബാധകമാകില്ലെന്നാണ് സൂചന.