കോഴിക്കോട്: ഇന്നലെ മരണപ്പെട്ട ചിരിയുടെ സുല്‍ത്താന്‍ നടന് മാമുക്കോയയെ ഒരുനോക്കു കാണാന്‍ കോഴിക്കോട്ടെത്തിയത് പതിനായിരങ്ങള്‍.
നാടിന്റെ നാനാദിക്കുകളില്‍ നിന്നും ആബാലവൃദ്ധം ജനങ്ങളാണ് ടൗണ്‍ഹാളിലെത്തിയത്.ബുധനാഴ്ച വൈകിട്ട് നാലോടെ ആരംഭിച്ച പൊതുദര്‍ശനം രാത്രി 10 വരെ നീണ്ടു. തുടര്‍ന്ന് മയ്യിത്ത് വീട്ടിലേക്കെത്തിച്ചു. വീട്ടിലേക്കും രാത്രി വൈകിയും നിരവധി പേരാണെത്തിയത്.
ചലച്ചിത്ര-നാടക-സാംസ്കാരിക-രാ ഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും മാമുക്കോയയെ കാണാനെത്തി. നാലു പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിച്ച ഗഫൂര്‍ കാ ദോസ്തിന്റെ ചേതനയറ്റ ശരീരം കണ്ട് പലരും ദുഖം കടിച്ചമര്‍ത്താനാവാതെ പൊട്ടിക്കരഞ്ഞു. ഇന്ന് രാവിലെ 10ന് കണ്ണമ്പറ് ശ്മശാനത്തിലായിരുന്നു കബറടക്കം.
അതേസമയം പ്രതികരണമെടുക്കാൻ തിരക്ക് കൂട്ടലില്ലാതെ, താല്പര്യമുള്ളവർക്ക് പ്രതികരണം നൽകാൻ വേദിയൊരുക്കിയിയായിരുന്നു മാമുക്കോയയുടെ പൊതുദർശനം.