ഭോപ്പാൽ:മധ്യപ്രദേശിൽ വിവാഹാഭ് യര്ഥന നിരസിച്ച യുവതിയെ വെടിവെച്ചുകൊന്നു. ധര്‍ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ മേഖലയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.
പൂജ എന്ന ഇരുപത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ദീപക് റാത്തോഡ് എന്ന യുവാവിനെ പോലീസ് പിടികൂടി.വര്‍ഷങ്ങളായി ദീപക്, പൂജയുടെ പിന്നാലെ നടക്കുകയും ശല്യംചെയ്യുകയും പലകുറി വിവാഹഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൂജ വിവാഹാഭ്യര്‍ഥന നിരസിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.നിരന്തരമായ ശല്യത്തെ തുടര്‍ന്ന് പൂജ ദീപക്കിനെതിരേ പോലീസിൽ പരാതിയും നല്‍കിയിരുന്നു.
ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന പൂജ, ധറിന് സമീപത്തെ ബ്രഹ്മകുണ്ഡില്‍ അമ്മയ്ക്കും രണ്ടു സഹോദരിമാര്‍ക്കും ഒപ്പമായിരുന്നു താമസം.രാവിലെ ജോലിക്ക് ഇറങ്ങിയപ്പോഴാണ് ദീപക്ക് പൂജയെ ആക്രമിച്ചത്.വെടിയേറ്റ പൂജ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ ദീപക്കിനെ ബുധനാഴ്ച വൈകിട്ടോടെ ബ്രഹ്മകുണ്ഡിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്.