LocalNEWS

പോലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനം;രണ്ടു പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: കൊട്ടിയത്തെ പോലീസ് സ്റ്റേഷന്‍ ഇനി അവിടെ വേണ്ടെന്നും പെട്രോള്‍ ഒഴിച്ച്‌ കത്തിക്കണമെന്നും ഫേസ്ബുക്കിലൂടെ ആഹ്വാനം നടത്തിയ രണ്ടു പേർക്കെതിരെ കേസെടുത്ത് പോലീസ്.
പുതുച്ചിറ സ്വദേശികളായ സനൽ, അലിയാരുകുഞ്ഞ്  എന്നിവര്‍ക്കെതിരേയാണ് കേസ്.കേരളാ പോലീസിലെ കൊടും ക്രിമിനലുകളാന്ന് കൊട്ടിയത്തെ പോലീസ് സ്റ്റേഷനില്‍ ഉള്ളതെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ ആരോപണം. ‌

അലിയാരു കുഞ്ഞിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തത് സനലാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ രണ്ടു വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് സനൽ.

Back to top button
error: