എസ്.പി.ജിയുടെ തലവന്‍ കേരളാ കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ സിന്‍ഹയാണ്.അതേസമയം എസ്.പി.ജി. നിര്‍ദേശിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ നടപ്പാക്കാനുള്ള ചുമതല അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യറാക്കിയ ബ്ലൂ ബുക്ക് പ്രകാരമാണ് സുരക്ഷയൊരുക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മൂന്നു ദിവസം മുന്‍പ് യാത്രയുടെ സമ്ബൂര്‍ണ വിവരങ്ങള്‍ തയ്യാറാക്കിയിരിക്കണം.ബ്ലൂ ബുക്ക് മാനദണ്ഡപ്രകാരം 50 പ്ലാറ്റൂണ്‍ പൊലീസിനെയും 200 ഓഫീസര്‍മാരെയുമാണ് സംസ്ഥാനം നിയോഗിക്കേണ്ടത്.എസ്.പി.ജിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം സുരക്ഷാവിന്യാസം.ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് മാറ്റംവരുത്താനാവില്ല.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനവ്യൂഹം ഏതൊക്കെ റൂട്ടില്‍ പോകണം, ഏതൊക്കെ റൂട്ട് സുരക്ഷിതമാണ് എന്ന് പരിശോധന നടത്തുന്നതിന്റെ ഉത്തരവാദിത്വം എസ്.പി.ജി.ക്കാണ്.ഒന്നിലേറെ യാത്രാമാര്‍ഗങ്ങള്‍ അതത് സംസ്ഥാനത്തെ ആഭ്യന്തരവകുപ്പുകളുമായി ആലോചിച്ച് എസ്.പി.ജി. തയ്യാറാക്കും.വാഹനവ്യൂഹത്തിന്റെ പൈലറ്റ് വാഹനങ്ങള്‍ സജ്ജമാക്കേണ്ടത് പൊലീസാണ്.ജില്ലാഭരണകൂടത്തിനും ഈ ഏകോപനത്തില്‍ പങ്കുണ്ട്.