തിരുവനന്തപുരം: നമ്മുടെ കൊച്ചു കേരളത്തിന്റെ സംഭാവനയായി രാജ്യത്തിന് തന്നെ അഭിമാനകരമായ രണ്ട് പദ്ധതികൾ ഇന്നും നാളെയുമായി പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
കൊച്ചിയിലെ വാട്ടർ മെട്രോയും തിരുവനന്തപുരത്തെ ഡിജിറ്റൽ സയൻസ് പാർക്കും..!
രണ്ടും സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ്.വാട്ടർ മെട്രോ യാഥാർത്ഥ്യമായെങ്കിൽ
തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് നാല് ,ടെക്നോസിറ്റിയിൽ നിർമ്മാണം ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻ പാർക്കിന്റേതാണ്.നാളെ പദ്ധതിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും.
2022-23 ലെ ബഡ്ജറ്റിൽ ആണ് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ അഭിമാനമായ , രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രഖ്യാപിക്കുന്നത്. 1517 കോടി രൂപ നിർമ്മാണ ചിലവിൽ പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ,പതിനാല് ഏക്കറിൽ ആണ് സയൻസ് പാർക്ക് നിർമ്മാണം ആരഭിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും.
നിർമ്മാണം ആരഭിക്കുന്നതിന് മുന്നേ ലോകത്തിലെ പ്രമുഖ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി,യു കെ കമ്പനിയായ എ ആർ എം, ബഹുരാഷ്ട്ര കമ്പനിയായ Nvidea , മാഞ്ചസ്റ്റർ സർവ്വകലാശാല, എഡിൻബർഗ്ഗ് സർവ്വകലാശാല എന്നിവയടക്കം നിരവധി പേർ നിർമ്മാണ പങ്കാളിയാകാൻ വരെ താൽപര്യത്തോടെ മുന്നോട്ട് വന്നിട്ടുണ്ട്.പലരും ധാരണാ പത്രം ഒപ്പ് വെച്ച് കഴിഞ്ഞു.ടെക്നോ പാർക്ക് നാലിലെ, കബനിയിലെ പതിനായിരം ചതുരശ്ര അടിയിൽ രണ്ട് മാസത്തിനുള്ളിൽ സയൻസ് പാർക്ക് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും.