KeralaNEWS

കോതമംഗലം പലവൻപടി പുഴയിൽ രണ്ടുപേരെ കാണാതായി

കോതമംഗലം: വടാട്ടുപാറ പലവൻപടി പുഴയിൽ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായതായി.തോപ്പുംപടി സ്വദേശികളായ ആന്റണി ബാബു, ബിജു എന്നിവരെയാണ് പുഴയിൽ കാണാതായത്.
ആകെ അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്.ഫോട്ടോ എടുക്കുന്നതിനിടയിൽ കാൽ വഴുതി പുഴയിൽ വീണ് മുങ്ങിത്താഴ്ന്നുവെന്നാണ് വിവരം. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേനാംഗങ്ങളും മുങ്ങൽ വിദഗ്ദ്ധരും എത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ല. സന്ധ്യയായിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെ വെളിച്ചക്കുറവ് മൂലം തിരച്ചിൽ നിർത്തുകയായിരുന്നു.തിരച്ചിൽ നാളെ പുനരാരംഭിക്കും.

Back to top button
error: