ഭോപ്പാൽ: മധ്യപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ട്രെയിനിന് മുമ്ബില്ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.
കര്‍ഷകനായ ലക്ഷ്മണ് നംദേവ് (50), ഭാര്യ രജനി നംദേവ് (45), മകള്‍ വിനി നംദേവ് എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം
ഖരക്പുരിന് സമീപം റെയില്‍വേ ട്രാക്കില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ട് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സമീപത്തുനിന്ന് ആധാര്‍ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.