LocalNEWS

ജ്യേഷ്ഠൻ അനുജനെ മുളവടികൊണ്ട് അടിച്ചു കൊന്നു,  വയനാട് വേങ്ങണമുറ്റം കോളനിയിലാണ് സംഭവം

  വാളാട്: യുവാവിനെ സഹോദരന്‍ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ (42) ആണ്  മുളവടികൊണ്ടുള്ള അടിയേറ്റ് മരിച്ചത്. ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദ്ദിച്ചത്. സംഭവ ശേഷം രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ജയചന്ദ്രന്‍ മദ്യലഹരിയില്‍ ജയചന്ദ്രന്റെ ഭാര്യയേയും, അമ്മയേയും ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മുളവടിവെച്ച് രാമകൃഷണന്‍ കഴുത്തിനും തലയ്ക്കും അടിച്ചതായാണ് പരാതി. അടിയേറ്റു വീണ ജയചന്ദ്രനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Signature-ad

ജയചന്ദ്രന്റെ സുഹൃത്ത് വരയാല്‍ കരയോത്തിങ്കല്‍ രവി (45) ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഇയാള്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രവിയുടെ പരാതി പ്രകാരം തലപ്പുഴ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Back to top button
error: