IndiaNEWS

മലമടക്കുകളിലെ സൗന്ദര്യം തേടി ഡെറാഡൂണിലേക്ക് ഒരു യാത്ര

ൽഹിയിൽ നിന്ന് 230 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഡെറാഡൂൺ സഞ്ചാരികളുടെ എന്നത്തേയും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
കിഴക്ക് ഗംഗാ നദി, പടിഞ്ഞാറ് യമുനാ നദി, തെക്ക് ശിവാലിക്, വടക്ക് പടിഞ്ഞാറ് ഗ്രേറ്റ് ഹിമാലയം എന്നിവയാൽ അതിർത്തി പങ്കിടുന്ന ഡെറാഡൂൺ ഇതിഹാസമായ മഹാഭാരതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഝണ്ഡ മേള, തപകേശ്വർ മേള, ലഖ്വാർ മേള എന്നിവ ഡെറാഡൂണിലെ പ്രശസ്തമായ ഉത്സവങ്ങളാണ്.
 

ഉത്തരാഖണ്ഡിന്റെ തലസ്ഥാനവും അതിവേഗം വളരുന്ന ഒരു നഗരവുമാണ് ഡെറാഡൂൺ. സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡെറാഡൂണിൽ വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണുള്ളത്.ലോകപ്രശസ്തമായ നിലവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടങ്ങിയ ഒരു പ്രദേശം കൂടിയാണ് ഡെറാഡൂൺ  30 കിലോമീറ്റർ മാത്രം അകലെയുള്ള മസൂറി,ലാച്ചിവാല… തുടങ്ങിയവ ഉദാഹരണം.ഋഷികേശ്, ഹരിദ്വാർ എന്നിവിടങ്ങളിലേക്കുള്ള കവാടം കൂടിയാണ് ഡെറാഡൂൺ.

 ഗുഹകൾ, വെള്ളച്ചാട്ടങ്ങൾ, പ്രകൃതിദത്ത നീരുറവകൾ എന്നിവയാൽ സമൃദ്ധമാണ് ഈ‌ പ്രദേശം. “രാജ്യത്തിിന്റെ വിദ്യാഭ്യാസ കേന്ദ്രം” എന്നും ഈ നഗരം അറിയപ്പെടുന്നു, കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളുടെയും ബോർഡിംഗ് സ്കൂളുകളുടെയും ആസ്ഥാനമാണ് ഇവിടം.കൂടാതെ മിലിട്ടറി, ഐഎഎസ്, ഐപിഎസ് ട്രെയിനിംഗ് സെന്ററുകളും ഇവിടെ സ്ഥിതി ചെയ്യുന്നു.

Signature-ad

മസൂറി

ഹിമാലയന്‍ നിരകളുടെ താഴ്‌വരകളില്‍ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ പര്‍വ്വതപ്രദേശം ‘മലകളുടെ രാജ്ഞി’ എന്നാണ് അറിയപ്പെടുന്നത്.അതിമനോഹരമായ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ് ഈ പ്രദേശം. ഗല്‍വാള്‍ ഹിമാലയന്‍ റേഞ്ചിന്റെ താഴ്‌വാരത്തിലുള്ള മസൂറി സമുദ്രനിരപ്പില്‍ നിന്ന്  2,000 മീറ്റര്‍ (6,600 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ചൂടുകാലത്ത് സുഖകരമായ കാലവസ്ഥയില്‍ ആശ്വാസം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മസൂറി ഒരു മികച്ച ഓപ്ഷനാണ്.

ലാല്‍ ഡിബ്ബ: മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ലാല്‍ ഡിബ്ബ. 7700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്ന്, വടക്ക് ഭാഗത്തായി കിടക്കുന്ന ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളുടെ സുന്ദരമായ കാഴ്ചകള്‍ കാണാന്‍ കഴിയും. ഇവിടെ നിന്നാല്‍ ബദരിനാഥ്, കേദാര്‍നാഥ് പ്രദേശങ്ങളുടെ വിദൂരദൃശ്യം ലഭിക്കും

ധനോല്‍ട്ടി: മസൂറിയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് ധനോല്‍ട്ടി. ഡൂണ്‍ താഴ്വരയും മഞ്ഞുമൂടിയ ഗര്‍വാള്‍ ഹിമാലയവും അവിടെ നിന്ന് നന്നായി ആസ്വാദിക്കാന്‍ കഴിയും.

ഭട്ട വെള്ളച്ചാട്ടം: മസൂറി-ഡെറാഡൂണ്‍

പാതയില്‍ മസൂറിയില്‍ നിന്ന് 7 കി.മീ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഭട്ട വെള്ളച്ചാട്ടം. ഇവിടെ പാരഗ്ലൈഡിംഗ് ഉള്‍പ്പടെയുള്ള സാഹസിക വിനോദങ്ങള്‍ക്കായിട്ടുള്ള സൗകര്യവും ഉണ്ട്.

കെംപ്റ്റി ഫാള്‍സ്: മസൂറി പട്ടണത്തില്‍ നിന്ന് ഏകദേശം 17 കി.മീ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം അവിസ്മരണീയമായ അനുഭവമായിരിക്കും. ഇതിന് സമീപത്തായി ലേക് മിസ്റ്റ് എന്ന ഒരു പ്രദേശവും കാണാനുണ്ട്.

ഝരിപാനി വെള്ളച്ചാട്ടം: മസൂറി-ഝരിപാനി റോഡില്‍ മുസൂറിയില്‍ നിന്ന് 8.5 കിലോമീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

മോസി ഫാള്‍: ഇടതൂര്‍ന്ന വനത്തിലുള്ളിലെ വന്യസൗന്ദര്യത്തോടെ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മോസി ഫാള്‍ മസൂറിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശത്തേക്ക് ബാര്‍ലോഗഞ്ച് വഴി എത്തിച്ചേരാം.

മുനിസിപ്പല്‍ ഗാര്‍ഡന്‍: മസൂറി പട്ടണത്തില്‍ നിന്ന് രണ്ട് കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ പൂന്തോട്ടത്തില്‍ നിന്നുള്ള സൂര്യാസ്തമനം വ്യത്യസ്തമായ ഒരു കാഴ്ാനുഭവമായിരിക്കും. ലൈബ്രറി പോയിന്റിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഹാപ്പി വാലി എന്ന ഈ പ്രദേശത്ത് തിബറ്റന്‍ സങ്കേതങ്ങള്‍, ഐഎഎസ് അക്കാദമി എന്നിവയെല്ലാം സന്ദര്‍ശിക്കാം. ഇവിടെ നിന്ന് 4 കിമി അകലെ കമ്പനി ഗാര്‍ഡന്‍ എന്നൊരു പൂന്തോട്ടവുമുണ്ട്.

Back to top button
error: