KeralaNEWS

ആര്‍എസ്എസ് കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനു പിന്നില്‍ പോലീസ്- ബിജെപി ഗൂഢാലോചന: എസ്ഡിപിഐ

കണ്ണൂര്‍: ആര്‍എസ്എസ് കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേരളത്തില്‍ വന്‍ കലാപം ആസൂത്രണം ചെയ്യുന്നതിനാണോ ഇതെന്ന് സംശയമുണ്ടെന്നും എസ്ഡിപി ഐ സംസ്ഥാന സെക്രെട്ടറി കെ കെ അബ്ദുൽ ജബ്ബാർ.
 തലശ്ശേരിക്കു സമീപം എരഞ്ഞോളിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ വിഷ്ണു എന്ന
ആര്‍എസ്എസ്സുകാരന്റെ ഇരു കൈപ്പത്തിയും അറ്റുപോയിരിക്കുകയാണ്, എന്നാല്‍ വിഷു ആഘോഷങ്ങള്‍ക്കു വേണ്ടിയുള്ള പടക്കമാക്കി മാറ്റാനാണ് ബിജെപിയും പോലിസും ശ്രമിക്കുന്നത്. ഇരു കൈപ്പത്തികളും അറ്റുപോവുന്ന വിധത്തില്‍ മാരകമായ സ്‌ഫോടനം നടന്നിട്ടും ഗൗരവതരമായ വകുപ്പുകള്‍ചുമത്താന്‍ പോലിസ് തയ്യാറാവാത്തത് ദുരൂഹമാണ്.
 എലത്തൂര്‍ ട്രെയിന്‍ തീവയ്പ് സംബന്ധിച്ച ദുരൂഹതകള്‍ വിട്ടുമാറുന്നതിനു മുമ്പ് തന്നെ വലിയൊരു കലാപത്തിന് ആര്‍എസ്എസ് ഗൂഢപദ്ധതി തയ്യാറാക്കുന്നുവെന്നാണ് സംശയിക്കുന്നത്.

Back to top button
error: