IndiaNEWS

ജമ്മു കശ്മീര്‍ മുൻഗവര്‍ണറുടെ വെളിപ്പെടുത്തൽ ​ഗൗരവതരം; ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണം: കോൺ​ഗ്രസ്

ദില്ലി: സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്. മല്ലിക്കിന്റെ വെളിപ്പെടുത്തൽ ​ഗൗരവതരം. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ മറയ്ക്കാൻ ശ്രമം നടത്തുന്നു.

ബിജെപിയിലെ ഉന്നത നേതാവാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. സത്യം പുറത്ത് വന്നു കൊണ്ടേയിരിക്കും. പ്രധാനമന്ത്രിയുമായി അടുത്തു നിന്ന വ്യക്തിയുടെ പ്രസ്താവനയാണ്. അതിനാൽ വിഷയത്തിൻ്റെ ഗൗരവം കൂടുന്നു. പ്രധാനമന്ത്രിയെ തുറന്ന് കാണിച്ചതിനാണ് സത്യപാൽ മല്ലിക്കിന് മതിയായ സുരക്ഷയും വീടും നൽകാത്തത്. വിഷയം പ്രതിപക്ഷ കക്ഷി നേതാക്കളുമായി ഖാർഗെ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.

Signature-ad

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നോട് ആവശ്യപ്പെട്ടെന്നുമാണ് സത്യപാൽ മല്ലിക് വെളിപ്പെടുത്തൽ. ദ് വയറിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക്കിൻറെ ആരോപണങ്ങൾ. പുൽവാമ ആക്രമണമുണ്ടായപ്പോൾ സത്യപാൽ ആയിരുന്നു ജമ്മു കശ്മീർ ഗവർണർ.

Back to top button
error: