KeralaNEWS

അരിക്കൊമ്പനെ മാറ്റാന്‍ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സര്‍ക്കാര്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ജനവാസമേഖലയല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനിയില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കോടതിവിധി നടപ്പാക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ജനങ്ങളെ പ്രകോപിതരാക്കി വിധി നടപ്പാക്കുക സാധ്യതമല്ലാതായി. മറ്റേതെങ്കിലും സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണമെന്ന് പറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം വരെയും അതിനായി പരിശോധന നടത്തി. പക്ഷേ ജനവാസമേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയില്‍ സാവകാശം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു.

Signature-ad

ഉപദ്രവികാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷന്‍ 11പ്രകാരം നടപടി എടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

Back to top button
error: