LIFEMovie

സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ലാതൊരു വിഷു! നാളെ എത്തുന്നത് ആറ് പുതിയ ചിത്രങ്ങള്‍

ലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളിൽ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങൾ എത്തുന്നുണ്ടെങ്കിലും അവയിൽ സൂപ്പർതാര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് ഇതിൽ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങൾ.

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്.

Signature-ad

പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയുടെ നിർമ്മാണം വേഫെറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

അന്നു ആൻറണി, ഇന്ദ്രൻസ്, ആൻസൺ പോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത മേഡ് ഇൻ കാരവാൻ, കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജൻ സംവിധാനം ചെയ്ത ഉപ്പുമാവ്, കാർത്തിക് രാമകൃഷ്ണൻ, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത താരം തീർത്ത കൂടാരം, പി എം തോമസുകുട്ടി സംവിധാനം ചെയ്ത ഉസ്കൂൾ എന്നിവയാണ് ഇക്കുറി മലയാളത്തിലെ മറ്റ് വിഷു റിലീസുകൾ. ആറ് ചിത്രങ്ങളും വിഷുദിന തലേന്നായ ഏപ്രിൽ 14 നാണ് തിയറ്ററുകളിൽ എത്തുക.

Back to top button
error: