NEWS

പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെന്ന് കേന്ദ്ര സർക്കാർ, നിയമം പിൻവലിച്ചാൽ മതിയെന്ന് കർഷകർ

കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദഗ്ധ സമിതിയെ വെയ്ക്കാമെന്ന കേന്ദ്ര നിർദേശം തള്ളി കർഷകർ. കർഷക സംഘടന പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാവും വിദഗ്ധ സമിതി എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർദേശം കർഷകർ പാടെ തള്ളി. കാർഷിക നിയമങ്ങൾ പിൻവലിക്കൽ ആണ് തങ്ങളുടെ ആവശ്യം എന്ന് കർഷക സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.യോഗത്തിനെത്തിയ കർഷക സംഘടനാ പ്രതിനിധികൾ കേന്ദ്ര സർക്കാരിന്റെ ചായ പോലും കുടിച്ചില്ല.

അതേസമയം നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകില്ല എന്നാണ് സൂചന.വിളകളുടെ താങ്ങുവില തുടർന്നും നൽകും എന്ന ഉറപ്പ് മാത്രമാണ് സർക്കാർ നൽകുക. എന്നാൽ ഈ ഉറപ്പിന്മേൽ കർഷകർ പ്രക്ഷോഭം നിർത്താൻ സാധ്യത ഇല്ല.

Back to top button
error: