NEWS

രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ പി ശ്രീരാമകൃഷ്‌ണൻ അനുമതി നൽകി .കെ പി സി സി പ്രസിഡണ്ട് ആയിരിക്കെ രമേശ് ചെന്നിത്തലയ്ക്ക് ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കൈക്കൂലി നൽകി എന്ന ബാറുടമ ബിജു രമേശിന്റെ പരാമർശത്തിൽ ആണ് കേസ് .ത്വരിതാന്വേഷണം നടത്തി വിജിലൻസ്, അന്വേഷണത്തിന് സർക്കാരിനോട് അനുമതി തേടിയിരുന്നു .എംഎൽഎ ആയ പശ്ചാത്തലത്തിൽ സർക്കാർ സ്പീക്കറുടെ അനുമതി തേടുകയായിരുന്നു .

അനധികൃത സ്വത്ത് സമ്പാദന കേസിൽ ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെയും വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട് .വി ഡി സതീശനെതിരായ പരാതിയിലും സഭയിൽ വെക്കുന്നതിന് മുമ്പ് സി എ ജി റിപ്പോർട്ട് പുറത്ത് വിട്ടു എന്ന ധനമന്ത്രി തോമസ് ഐസക്കിനെതിരെയുള്ള പരാതിയിലും നാളെ സ്പീക്കറുടെ തീരുമാനം ഉണ്ടാകും .

Back to top button
error: