FoodLIFE

വണ്ണം കുറയ്ക്കാനും ആരോ​ഗ്യം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന 5 സാലഡുകൾ

രോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അമിതവണ്ണം എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. വണ്ണം കൂടിയതിനേക്കാൾ ബുദ്ധിമുട്ടാണ് അത് കുറച്ചെടുക്കാൻ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. നിങ്ങൾ ഭക്ഷണപ്രിയൻ കൂടി ആണെങ്കിൽ ഒരിക്കലും കൂടിയ വണ്ണം അത്ര പെട്ടെന്നൊന്നും കുറക്കാൻ സാധിക്കില്ല എന്നതാണ് സത്യം. എന്നാൽ വണ്ണം പിന്നീട് ശരീരത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് അത് നിസ്സാരമല്ല. പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട കാര്യം പോലും ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഭക്ഷണം നിയന്ത്രിച്ച് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അൽപം ശ്രദ്ധിക്കാം. അതിന് വേണ്ടി നമുക്ക് ചില ചെറിയ മാറ്റങ്ങൾ ഭക്ഷണത്തതിൽ വരുത്താം.

സാലഡ് ഇത്തരത്തിൽ ആരോഗ്യം നൽകുന്നതും അമിതവണ്ണം കുറക്കുന്നതുമാണ്. അമിതവണ്ണത്തെ ഒഴിവാക്കുക എന്നത് കൊണ്ട് നാം ആദ്യം ലക്ഷ്യമിടുന്നത് എപ്പോഴും ധാരാളം കലോറി അടങ്ങിയ വറുത്ത ഭക്ഷണങ്ങളും വിഭവങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുക എന്നത് തന്നെയാണ്. അത് മാത്രമല്ല നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും വളരെയധികം ശ്രദ്ധാലുവായിരിക്കുകയും വേണം. അതുപോലെ തന്നെ നാം കഴിക്കുന്ന ചില രുചികരമായ ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ട അവസ്ഥയും ഉണ്ടാവുന്നുണ്ട്. ആരോഗ്യകരമായ സാലഡുകൾ ഉൾപ്പെടുത്തുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. ആരോഗ്യകരമായ സലാഡുകൾ വലിയ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് സാലഡുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Signature-ad

1. ചെറുപയർ സാലഡ്

ചേരുവകൾ

  • വേവിച്ച ചെറുപയർ – 1 കപ്പ്
  • ഉള്ളി അരിഞ്ഞത് – 1
  • തക്കാളി അരിഞ്ഞത് – 1
  • കുക്കുമ്പർ – ½ കപ്പ്
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  • ഉപ്പും കുരുമുളകും – ആവശ്യത്തിന്

പാത്രത്തിലെ എല്ലാ ചേരുവകളും മിക്‌സ് ചെയ്യുക, തുടർന്ന് ഫ്രഷ് ആയി വിളമ്പുക

ചെറുപയർ സാലഡിന്റെ ഗുണങ്ങൾ

ചെറുപയർ സാലഡ് തയ്യാറാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ നിസ്സാരമല്ലെന്ന് മനസ്സിലാക്കണം. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും വയറ് നിറക്കുന്നതിനും സഹായിക്കുന്നു ചെറുപയർ സാലഡ്. ശരീരം ഭാരം കുറക്കാൻ ശ്രമിക്കുന്നവർ നിർബന്ധമായും ഈ സാലഡ് കഴിക്കണം. ഇതിലൂടെ കൊളസ്‌ട്രോൾ എന്ന വില്ലനേയും നമുക്ക് ഇല്ലാതാക്കാം. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഈ സാലഡ് സഹായിക്കുന്നു.

2. പനീർ സാലഡ്

ചേരുവകൾ

  • കൊഴുപ്പ് കുറഞ്ഞ പനീർ ക്യൂബ്‌സ് – 50 ഗ്രാം
  • ചെറി തക്കാളി – 1/2 കപ്പ്
  • ഉള്ളി അരിഞ്ഞത് – 1
  • ചീര അരിഞ്ഞത് – 1 കപ്പ്
  • നാരങ്ങ നീര് – 1 ടീസ്പൂൺ
  • ഉപ്പും കുരുമുളകും – അഭിരുചിക്കനുസരിച്ച്
  • എണ്ണ – 2 ടീസ്പൂൺ

രീതി

ചൂടാക്കിയ പാത്രത്തിൽ എണ്ണയിൽ പനീർ ക്യൂബുകൾ വഴറ്റിയതിന് ശേഷം ബാക്കി ചേരുവകൾ എല്ലാം കൂടി മിക്‌സ് ചെയ്യുക. ഇത് കഴിക്കാവുന്നതാണ്.

പനീർ സാലഡിന്റെ ഗുണങ്ങൾ

പനീറിൽ പാലിന്റെ അംശം ഉള്ളതിനാൽ ഇത് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് എന്നതിൽ സംശയം വേണ്ട. സസ്യാഹാരം കഴിക്കുന്നവർക്ക് എന്തുകൊണ്ടും ഒരു മികച്ച ഭക്ഷണമാണ് ഈ സാലഡ് എന്നതിൽ സംശയം വേണ്ട. വിറ്റാമിൻ കെ, ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ഈ സാലഡ്. ഇതിലാകട്ടെ ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നെഞ്ച് വേദന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പരിഹാരമാണ് പനീർ സാലഡ്.

3. മുട്ട സാലഡ്

ചേരുവകൾ

  • വേവിച്ച മുഴുവൻ മുട്ട – 2
  • കാബേജ് അരിഞ്ഞത് – 1/4 കപ്പ്
  • തക്കാളി – 1/2 കപ്പ്
  • ഉള്ളി അരിഞ്ഞത് – 1
  • ഉപ്പ്, കുരുമുളക്, ചാറ്റ് മസാല – ആവശ്യത്തിന്
  • പച്ചമുളക് അരിഞ്ഞത് – 1
  • മല്ലിയില – ഒരു കൈ നിറയെ
  • കാരറ്റ് ചെറുതായി അരിഞ്ഞത്

രീതി

മുട്ടകൾ നാല് ഭാഗങ്ങളായി മുറിക്കുക, തുടർന്ന് എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് ഇതിലേക്ക് ചേർക്കുക. ഈ സാലഡ് നല്ലൊരു പ്രഭാതഭക്ഷണ ഓപ്ഷനാണ് അല്ലെങ്കിൽ വൈകുന്നേരത്തെ സ്‌നാക്‌സ് രൂപത്തിലും ഇത് നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

മുട്ട സാലഡിന്റെ ഗുണങ്ങൾ

മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ കാരറ്റ് ചേർക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. മാത്രമല്ല ഇതിൽ നാരുകൾ, ബീറ്റാ കരോട്ടിൻ, ആന്റി ഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് അമിതഭാരത്തെ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവർക്ക് നല്ലൊരു ഓപ്ഷനാണ് മുട്ട സാലഡ്.

4. ബീറ്റ്‌റൂട്ട് സാലഡ്

ചേരുവകൾ

  • കൊഴുപ്പ് കുറഞ്ഞ തൈര് – 150 മില്ലി
  • ഉള്ളി അരിഞ്ഞത് – 1
  • ഉപ്പും കുരുമുളകും – ആവശ്യത്തിന്
  • ബീറ്റ്‌റൂട്ട് ചെറുതായി അരിഞ്ഞത് – 1/2 കപ്പ്

രീതി

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി നല്ലതുപോലെ കലർത്തി ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുക.

ബീറ്റ്‌റൂട്ട് സാലഡിന്റെ ഗുണങ്ങൾ

ബീറ്റ്‌റൂട്ട് കുറഞ്ഞ കലോറി പച്ചക്കറിയാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ അമിതവണ്ണത്തിൽ നിന്ന് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതോടൊപ്പം തന്നെ ആന്റി-ഇൻഫ്‌ലമേഷൻ പ്രോപ്പർട്ടികളും ഇതിലുണ്ട്. മാത്രമല്ല ഈ സാലഡ് കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ നല്ല ഉറവിടമാണ് ഈ സാലഡ്. സ്ഥിരമായി നിങ്ങൾക്ക് ഇത് ശീലമാക്കാം.

5. ആപ്പിൾ ചീര സാലഡ്

ചേരുവകൾ

  • അരിഞ്ഞ ആപ്പിൾ – 1
  • ഉപ്പും കുരുമുളകും – ആവശ്യത്തിന്
  • ചീര മുറിച്ചത് – ഒരു കപ്പ്
  • മാതളനാരങ്ങ – 1/2 കപ്പ്
  • ഉള്ളി അരിഞ്ഞത് – ¼ കപ്പ്
  • നാരങ്ങ നീര് – 2 ടീസ്പൂൺ
  • മിക്‌സഡ് നട്‌സ് – 3 ടേബിൾസ്പൂൺ

രീതി

മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് കഴിക്കുക. ഇത് ആരോഗ്യത്തിന് സഹായിക്കുന്നു.

ആപ്പിൾ ചീര സാലഡിന്റെ ഗുണങ്ങൾ

ആപ്പിളും മാതളനാരങ്ങയും രുചികരമായ ഭക്ഷണ പദാർത്ഥങ്ങളാണ് എന്ന് നമുക്കറിയാം. ഇവയിൽ നാരുകൾ, ആന്റി ഓക്‌സിഡന്റുകൾ, ജലാംശ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഇതിലെ ഫൈറ്റോകെമിക്കലുകൾ രോഗങ്ങളിൽ നിന്ന് പൂർണമായും പ്രതിരോധം തീർക്കുന്നു. ഇത് കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ചീരയിൽ ഇരുമ്പ്, മഗ്‌നീഷ്യം, ഫോളേറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

Back to top button
error: