അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമർശം വിവാദമായതും അതിൽ അത് നടത്തിയ അഖിൽ മാരാർക്ക് ബിഗ്ബോസിൻറെ താക്കീത് നൽകിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹൻലാലാണ് ഷോ നടത്തിപ്പുകാർക്ക് വേണ്ടി മധുവിൻറെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്. പിന്നീട് അഖിൽ മാരാരും മാപ്പ് പറഞ്ഞു. എന്നാൽ ഈ പരാമർശത്തിൻറെ വിവാദം അവിടെ തീർന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വച്ച് മനീഷയും വൈബർ ഗുഡ് ദേവുവും തമ്മിൽ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തൻറെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയിൽ മനീഷയും വൈബർ ഗുഡ് ദേവുവും സംഭാഷണം നടത്തുന്നത്. ഇന്ന് എന്തായാലും ഞാൻ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ. നിങ്ങൾ എല്ലാരും നോക്കിക്കോളണം ട്ടോ എന്നാണ് മനീഷ പറയുന്നത്. അതിന് സൗണ്ട് ഉണ്ടാക്കരുതെന്നാണ് ദേവു തമാശയാക്കുന്നത്. സൗണ്ട് ഒക്കെ ഉണ്ടാവുമെന്ന് മനീഷ തിരിച്ചു പറയുന്നു. ഞങ്ങൾക്കും ഉണ്ട് വികാര വിചാരങ്ങൾ എന്നാണ് ദേവുവിൻറെ മറുപടി.
ലച്ചുവെന്ന മത്സരാർത്ഥി തനിക്ക് പതിമൂന്നാം വയസ് മുതൽ നേരിട്ട ലൈംഗിക അതിക്രമം തുറന്നു പറയുകയും. അത് ബിഗ്ബോസ് വീട്ടിനെ മുഴുവൻ കണ്ണീരിലാക്കിയ ദിവസമാണ് ഈ റേപ്പ് തമാശ വരുന്നത് എന്നാണ് ഇതിലെ സുപ്രധാന കാര്യം. ഇതേ ലച്ചുവിൻറെ അനുഭവം കേട്ട് തൻറെ വീട്ടിലുള്ള മകൾക്ക് എന്ത് പറ്റും എന്ന ആശങ്കയിൽ പാനിക്ക് അറ്റാക്ക് വന്ന് ബിഗ്ബോസ് വീട്ടിൽ നാടകീയ സംഭവങ്ങൾക്ക് കാരണമായ വ്യക്തിയാണ് ദേവു എന്നതാണ് അതിലെ മറ്റൊരു കാര്യം. എന്തായാലും ബിഗ്ബോസ് ചർച്ച ഗ്രൂപ്പുകളിൽ അടക്കം ഈ വിഷയം വലിയ ചർച്ചയാകുന്നുണ്ട്. മാരാർക്കെതിരെ എടുത്ത കടുത്ത നിലപാട് തന്നെ ഇത്തരം ഒരു വിഷയത്തിലും ബിഗ്ബോസ് എടുക്കുമോ എന്നതാണ് പലരും ചോദ്യമായി ഉന്നയിക്കുന്നത്.