CrimeNEWS

സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും ചൂടുപിടിക്കുന്നു; മുഖ്യ സൂത്രധാരന്‍ കെടി റമീസ് അറസ്റ്റില്‍

കൊച്ചി:സ്വര്‍ണക്കള്ളക്കടത്ത് കേസ് വീണ്ടും സജീവമാക്കി, മുഖ്യ സൂത്രധാരന്‍ കെ ടി റമീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ റമീസിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് കെ ടി റമീസ് ആണെന്നാണ് കണ്ടെത്തല്‍.

റമീസിനെ ഇഡി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങിയേക്കും. റമീസിനെ നേരത്തെ എന്‍ഐഎയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. നയതന്ത്രബാഗില്‍ നിന്ന് പിടികൂടിയ 30 കിലോ സ്വര്‍ണത്തിന് പുറമേ, മുന്‍പ് 12 തവണ സമാനമായ രീതിയില്‍ ഇടപെട്ട് റമീസ് കള്ളക്കടത്ത്് നടത്തിയെന്നതാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതിലെ ഹവാല, കള്ളക്കടത്ത് ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. ഇതില്‍ റമീസിന്റെ പങ്കാളിത്തം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.

Back to top button
error: