KeralaNEWS

സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിതി​ന്റെ ഫെയ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സഹോദരൻ ബിജെപിയിൽ ചേർന്നെങ്കിലും താൻ കോൺഗ്രസിനൊപ്പമെന്ന് സൂചിപ്പിച്ച് അനിലിന്റെ സഹോദരൻ അജിത് പോൾ ആന്റണിയുടെ ഫെയ്ബുക്ക് പോസ്റ്റ്. അനിൽ ബിജെപിയിൽ ചേർന്നെന്ന വാർത്ത വന്നതിന് പിന്നാലെയാണ് കൈപ്പത്തി ചിഹ്നം അജിത്ത് ആ​ന്റണി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

കോൺഗ്രസിന് വലിയ തിരിച്ചടി നൽകിയാണ് മുതിർന്ന നേതാവ് എ.കെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നത്. പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ മന്ത്രി പിയൂഷ് ഗോയലിൽ നിന്നും അനിൽ അംഗത്വം സ്വീകരിച്ചു. ഒരു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കോൺഗ്രസിന് ഭാവിയില്ലെന്നും, രാജ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നുമായിരുന്നു അംഗത്വം സ്വീകരിച്ച ശേഷമുള്ള അനിൽ ആൻറണിയുടെ ആദ്യ പ്രതികരണം. നേരത്തെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്നു അനിൽ ആൻറണി. ബിബിസി ഡോക്യുമെൻററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്.

Back to top button
error: