ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കും, ചില ക്യാന്‍സറുകളുടെ സാധ്യത ഒഴിവാക്കും
ആരോഗ്യം
ആപ്പിള്‍, ഡോക്ടറെ കാണാനുള്ള സാധ്യത കുറയ്ക്കും എന്നൊരു ചൊല്ലുണ്ട്. സർവ്വ രോഗ സംഹാരിയാണ് ആപ്പിൾ എന്നർത്ഥം. എന്തായാലും ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി.
ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും. ആപ്പിളില്‍ പോളിഫെനോളുകള്‍, സംരക്ഷിത സസ്യ സംയുക്തങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ്. ഹൃദ്രോഗവും ആസ്ത്മയും ഉള്‍പ്പെടെയുള്ള പല വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.