മുംബൈ: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരനായ ക്ലൗസ് എറിക് എച്ച്.ജെ. വെസ്റ്റ്‌ബെര്‍ഗ് (63) ആണ് പിടിയിലായത്.
ഭക്ഷണം വിളമ്പുന്നതിനിടെയാണ് 24 വയസ്സുകാരിയായ എയര്‍ഹോസ്റ്റസിനോട് മദ്യലഹരിയില്‍ വെസ്റ്റ്‌ബെര്‍ഗ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. വെസ്റ്റ്‌ബെര്‍ഗ് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ പിഒഎസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു.
ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ വെസ്റ്റ്ബര്‍ഗ് സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വച്ച് അതിക്രമം കാട്ടുകയുമായിരുന്നു. ബഹളമുണ്ടാക്കി കരയാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ തിരികെ സീറ്റിലേക്ക് പോയതെന്നും എയര്‍ഹോസ്റ്റസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
വിമാനം മുംബൈയില്‍ എത്തിയതിന് പിന്നാലെ വിമാനജീവനക്കാര്‍ വെസ്റ്റ്‌ബെര്‍ഗിനെ പോലീസിന് കൈമാറി. അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.