IndiaNEWS

മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല, സിബിഐയുടെ വാദം കോടതി അംഗീകരിച്ചു

ദില്ലി : മദ്യനയ കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടുത്താണ് ഉത്തരവ്. ഫെബ്രുവരി 26നാണ് മദ്യനയ അഴിമതി കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Back to top button
error: