HealthLIFE

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നാൻ ബ്ലൂബെറി കഴിക്കാം; അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങള്‍…

ബ്ലൂബെറി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണിവ. പ്രത്യേകിച്ച് വിറ്റാമിൻ സി ധാരാളം അടങ്ങിയ ബ്ലൂബെറി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഇവ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങൾ പറയുന്നു.

അറിയാം ബ്ലൂബെറിയുടെ അത്ഭുത ഗുണങ്ങൾ…

  1. ഒരു കപ്പ് ബ്ലൂബെറി ദിവസവും കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ബ്ലൂബെറി സഹായിക്കും.
  2. പ്രമേഹ രോഗികൾക്കും ബ്ലൂബെറി ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
  3. ആൻറി ഓക്‌സിഡൻറുകളുടെ ഒരു പവർഹൗസാണ് ബ്ലൂബെറി. ഇവ ക്യാൻസർ, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കും. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഫ്ളോവനോയ്ഡുകൾക്ക് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇവയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
  4. ബ്ലൂബെറി പതിവായി കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുമെന്നും പഠനങ്ങളും പറയുന്നു. ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും പാർക്കിൻസൺസ് പോലുള്ള മസ്തിഷ്‌ക രോഗങ്ങൾ വരാനുള്ള സാധ്യത 40 ശതമാനം കുറയ്ക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാർ പറയുന്നു.
  5. അമിതവണ്ണമുള്ളവർക്കും ബ്ലൂബെറി കഴിക്കാം. പ്രത്യേകിച്ച്, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ബ്ലൂബെറി ഏറെ സഹായകമാണ്. കലോറി കുറഞ്ഞ ഇവയിൽ ഫൈബർ ധാരാളമടങ്ങിയിട്ടുണ്ട്.
  6. ചർമ്മത്തിലെ ഫ്രീ റാഡിക്കലുകൾ പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ ചുളിവുകൾ, പാടുകൾ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അടയാളങ്ങൾ കുറയ്ക്കുന്നതിനും തടയുന്നതിനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന ബ്ലൂബെറി ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്.
Signature-ad

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: