IndiaNEWS

രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി വാരാണസി കോടതി തള്ളി. രാഹുൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

പ്രതിപക്ഷത്തിൻറെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാൽ ഇന്ത്യൻ പാർലമെൻറിൽ എതിർ ശബ്ദങ്ങൾ ഉയരാറില്ല, ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് ഭരണഘടന സ്ഥാപനങ്ങൾ പിടിച്ചെടുത്തതോടെ ഇന്ത്യയിൽ തെരഞ്ഞെടുപ്പിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു, താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകൾ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സർക്കാർ ചോർത്തി എന്നടക്കം ഗുരുതര ആരോപണങ്ങളാണ് ബ്രിട്ടണിൽ നടത്തിയ പ്രഭാഷണ പരമ്പരകളിൽ രാഹുൽ ഗാന്ധി തുറന്നടിച്ചത്.

Signature-ad

ഇന്ത്യയിൽ ജനാധിപത്യം അടിച്ചമർത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, പ്രതിപക്ഷ നേതാക്കൾക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പരാമർശങ്ങൾ നടത്തിയ രാഹുലിനെ പാർലമെന്റ് അയോഗ്യനാക്കണമെന്ന ആവശ്യമാണ് ബിജെപി ഇപ്പോൾ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: