കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി (76) അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2011-ല്‍ യു.ഡി.എഫ്. ഭരണകാലത്താണ് സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലായത്.
1968-ലാണ് കെ.പി. ദണ്ഡപാണി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972 മുതല്‍ സ്വതന്ത്ര അഭിഭാഷകനായി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റി കമ്മിറ്റി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സിവില്‍- ക്രിമിനല്‍- കമ്പനി- ഭരണഘടനാ- നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു . കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി.
വി.കെ. പദ്മനാഭന്‍, എം.കെ. നാരായണി ദമ്പതികളുടെ മകനാണ്. അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കള്‍: മിട്ടു, മില്ലു.